India

പാസ്വാന്റെ രാജ്യസഭാ സീറ്റ് ഏറ്റെടുത്ത് ബിജെപി; സുശീല്‍ കുമാര്‍ മോദി സ്ഥാനാര്‍ഥി

ബിഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ബിജെപി ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ബിജെപി ഏറ്റെടുത്തു. മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ബിജെപി നാമനിര്‍ദേശം ചെയ്തു.

രാംവിലാസ് പാസ്വാന്റെ ഭാര്യ റീനയെ സ്ഥാനാര്‍ഥിയാക്കണമെന്ന എല്‍ജെപിയുടെ ആവശ്യം തള്ളിയാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കുന്നതിനെ ജെഡിയു ശക്തമായി എതിര്‍ത്തിരുന്നു.

നീതിഷിന്റെ അടുത്തയാളായ സുശീല്‍ കുമാര്‍ മോദിക്ക് ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നത് ചര്‍ച്ചയായിരുന്നു. സുശീല്‍ കുമാര്‍ മോദിയെ കേന്ദ്രമന്ത്രിയാക്കുന്നതിന്റെ ഭാഗമായാണ് രാജ്യസഭയില്‍ എത്തിക്കാന്‍ ബിജെപി നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT