ജയറാം രമേശ് PTI Photo
India

'ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ശ്രമിക്കുന്നത് സംവരണം അവസാനിപ്പിക്കാന്‍, അമിത് ഷാ പ്രതിപക്ഷത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നു'

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയ '400 പാര്‍' മുദ്രാവാക്യത്തെയും ജയറാം രമേശ് വിമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ശ്രമിക്കുന്ന ബിജെപിയുടെ യഥാര്‍ഥ ലക്ഷ്യം ഭരണഘടന ഭേദഗതി നടത്തി സംവരണ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അതിനു വേണ്ടിയാണ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും പിടിഐ വിഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേശ് പറഞ്ഞു. സ്ത്രീ സംവരണത്തിന്റെ പേരില്‍ ആദ്യം മണ്ഡല പുനര്‍നിര്‍ണയം (ഡിലിമിറ്റേഷന്‍) നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിന്റെ അന്തിമ ലക്ഷ്യം സംവരണ സംവിധാനം അവസാനിപ്പിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീ സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമാണെങ്കില്‍ നിലവിലെ 543 അംഗ ലോക്സഭയുടെ അടിസ്ഥാനത്തില്‍ തന്നെ 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയിരുന്ന '400 പാര്‍' മുദ്രാവാക്യത്തെയും ജയറാം രമേശ് വിമര്‍ശിച്ചു. ഭരണഘടന ഭേദഗതി ചെയ്യാനും സംവരണം അവസാനിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെയായിരുന്നു ആ മുദ്രാവാക്യമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ നിലപാട് ഇപ്പോള്‍ ശരിവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പ്രഖ്യാപിത രാഷ്ട്രീയ ചാണക്യനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ശിവസേന ഉദ്ധവ് വിഭാഗത്തെയും വിഭജിക്കാനുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയാല്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാമെന്ന് കണക്കുകൂട്ടുന്നു. അതുവഴി ഭരണഘടന ഭേദഗതി എളുപ്പത്തില്‍ സാധ്യമാക്കാനുമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

BJP wants two-thirds majority in Lok Sabha as its 'real target' is to end reservation: Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍