കൊറോണ വൈറസിന്റെ കോലം കത്തിക്കുന്ന ബിജെപി പ്രവർത്തകർ/ എഎൻഐ 
India

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്. 

അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍ കൊറോണ വൈറസിന്റെ കോലം കത്തിച്ചും ആഘോഷം കൊഴുപ്പിച്ചു. മുംബൈയിലെ ഘട്‌കോപര്‍ പ്രദേശത്താണ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനൊപ്പം കൊറോണ വൈറസിന്റെ കോലവും കത്തിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് പ്രതിരോധത്തിനായി രാപ്പകല്‍ അധ്വാനിച്ച ഡോക്ടര്‍മാര്‍, പൊലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ച് മണ്‍ചെരാതില്‍ തിരി തെളിയിച്ചും പ്രവര്‍ത്തകര്‍ ആഘോഷിച്ചു. 

ഇന്ന് രാവിലെ 10.30യോടെയാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കമായത്. വാക്സിനേഷന്‍ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു