പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഫോട്ടോ പിടിഐ 
India

ഗോഡ്‌സെ ദേശസ്‌നേഹിയെന്ന് ആവര്‍ത്തിച്ച് പ്രജ്ഞാ സിംഗ്; വിവാദം

രാജ്യത്തെ ആദ്യതീവ്രവാദി ഗോഡ്‌സെയാണെന്ന കോണ്‍ഗ്രസ് നേതാവിന് മറുപടിയുമായി പ്രജ്ഞാ സിംഗ്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയെന്ന് ആവര്‍ത്തിച്ച് ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ രംഗത്ത്. കോണ്‍ഗ്രസ് രാജ്യസ്‌നേഹികളെ എല്ലാകാലത്തും അപമാനിക്കുകയാണെന്നും ഠാക്കൂര്‍ പറഞ്ഞു. 

രാജ്യത്തെ ആദ്യത്തെ തീവ്രവാദി നാഥൂറാം ഗോഡ്‌സെയാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രജ്ഞാ ഠാക്കൂറിന്റെ മറുപടി.

കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ദേശസ്‌നേഹികളെ അപമാനിക്കുന്നു. അവരെ കാവി ഭീകരര്‍ എന്നുവിളിക്കുന്നു. ഇതിനെക്കാള്‍ മോശമായ വാക്കുകള്‍ ഇല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്നും ഠാക്കൂര്‍ പറഞ്ഞു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു. പിന്നീട് ഈ പ്രസ്താവനയില്‍ ഠാക്കൂര്‍ ക്ഷമചോദിക്കുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!

'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'