മരത്തിന്റെ മുകളിലേക്ക് പാഞ്ഞു കയറുന്ന കരിമ്പുലി 
India

ആകാശംമുട്ടെയുള്ള മരത്തിലേക്ക് അതിവേഗം പാഞ്ഞുകയറി കരിമ്പുലി; അമ്പരന്ന് വിനോദസഞ്ചാരികള്‍ (വീഡിയോ)

കരിമ്പുലി അനായാസമായി മരത്തില്‍ കയറുന്നതിന്റെ വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കരിമ്പുലി അനായാസമായി മരത്തില്‍ കയറുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജംഗിള്‍ സഫാരിക്ക് വന്ന വിനോദസഞ്ചാരികളെ സാക്ഷിയാക്കിയാണ് കരിമ്പുലി മരത്തില്‍ ഞൊടിയിടയില്‍ കയറിയത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്നുവരുന്ന കരിമ്പുലി നിമിഷ നേരം കൊണ്ട് മരത്തിന്റെ മുകളില്‍ എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഈ സമയത്ത് ജംഗിള്‍ സഫാരി കാണാന്‍ എത്തിയ വിനോദ സഞ്ചാരികള്‍ വണ്ടിയില്‍ ഇരിക്കുന്നത് കാണാം.

കാനനപാതയോട് ചേര്‍ന്നുള്ള മരത്തിലാണ് കരിമ്പുലി അതിവേഗത്തില്‍ മുകളില്‍ എത്തിയത്. ജംഗിള്‍ സഫാരിക്ക് വന്ന വിനോദ സഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. വാഹനത്തില്‍ ഇരിക്കുന്നത് പോലും ഒട്ടും സുരക്ഷിതമല്ല എന്ന സൂചന നല്‍കുന്നതാണ് കരിമ്പുലിയുടെ അതിവേഗത്തിലുള്ള മരത്തിലേക്കുള്ള പാഞ്ഞുക്കയറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും