പ്രതീകാത്മക ചിത്രം 
India

ഇന്ത്യന്‍ വ്യോമപരിധിയില്‍ ഇറാന്‍ വിമാനത്തിന് ബോംബ് ഭീഷണി; ചൈനയിലേക്ക് യാത്ര, പിന്തുടരാന്‍ വ്യോമസേന

ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ടെഹ്‌റാനില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ഐആര്‍എം 081 വിമാനത്തിലാണ് ബോംബ് ഭീഷണി. 

അതേസമയം വിമാനം ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്ന് പുറത്ത് കടന്നിട്ടുണ്ട്. വിമാനത്തിനെ നിരീക്ഷിക്കാനായി ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു. വ്യോമ സേനയുടെ സുഖോയ് യുദ്ധ വിമാനങ്ങളാണ് ഇറാന്‍ ഫ്‌ലൈറ്റിനെ പിന്തുടരാന്‍ പുറപ്പെട്ടത്. 

ബോംബ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയിരുന്നു. എന്നാല്‍ സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ജയ്പൂരിലും അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.20ഓടെയാണ് വിമാനത്തില്‍ നിന്ന് സന്ദേശമെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

വീടിന്റെ പണി നടക്കുന്നു; രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി അറസ്റ്റില്‍

ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റില്‍

SCROLL FOR NEXT