പ്രതീകാത്മക ചിത്രം  
India

വിമാനങ്ങള്‍ക്ക് ഇന്നും ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്, പരിശോധന

ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ആകാശ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ വിമാനങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ആകാശ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്.

'2024 ഒക്ടോബര്‍ 20-ന് സര്‍വീസ് നടത്തുന്ന ഞങ്ങളുടെ ചില വിമാനങ്ങള്‍ക്ക് ഇന്ന് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചു. ആകാശ എയര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയും സുരക്ഷാ, റെഗുലേറ്ററി അധികാരികളുമായി ബന്ധപ്പെടുന്നതായും' ആകാശ എയറിന്റെ വക്താവ് പറഞ്ഞു.

'ഇന്ന് സര്‍വീസ് നടത്തുന്ന ആറ് വിസ്താര വിമാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ഭീഷണി സന്ദേശം ലഭിച്ചതായി' വിസ്താര വക്താവ് പറഞ്ഞു. യുകെ 25 (ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ട്), യുകെ 106 (സിംഗപ്പൂര്‍- മുംബൈ), യുകെ 146 (ബാലി - ഡല്‍ഹി), യുകെ 116 (സിംഗപ്പൂര്‍ - ഡല്‍ഹി), യുകെ 110 (സിംഗപ്പൂര്‍ - പുനെ), യുകെ 107 (മുംബൈ - സിംഗപ്പൂര്‍ വരെ) എന്നി വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയിലെ ബെലഗാവി വിമാനത്താവളത്തിനും ഇന്നലെയും ഇന്നുമായി രണ്ട് ഭീഷണി ഇമെയിലുകള്‍ ലഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിമാനം ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു. 'പുനെയില്‍ നിന്ന് ജോധ്പൂരിലേക്കുള്ള ഇന്‍ഡിഗോ 6ഇ133 വിമാനത്തിന് ഇന്ന് ഉച്ചയോടെ ബോംബ് ഭീഷണിയുണ്ടായി, വിമാനം ജോധ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിടയായി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും' അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം, 6ഇ 58 ജിദ്ദ-മുംബൈ, 6ഇ 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT