പ്രതീകാത്മക ചിത്രം 
India

19കാരനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് സമ്മതത്തോടെയെന്ന് 15കാരി, ശിക്ഷ റദ്ദാക്കി ഹൈക്കോടതി

'തന്റെ സമ്മതത്തോടെയാണു കാമുകൻ ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്ന് ഇവർ പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ സാധുതയില്ല'

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെച്ച കേസിൽ 19കാരനെ ശിക്ഷിച്ച വിധി താൽക്കാലികമായി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് സമ്മതത്തോടെയെന്ന് പെൺകുട്ടി മൊഴി നൽകിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്. 

18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകൻ ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്ന് ഇവർ പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ സാധുതയില്ല. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്സോ നിയമം നിർണായകമാണ്. എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്നും കോടതി പറഞ്ഞു. 

പെൺകുട്ടി നേരത്തേ എഫ്‌ഐആറിൽ നൽകിയ മൊഴി മാറ്റിയതും ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെൺകുട്ടിയുടെ പുതിയ മൊഴി. കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്നു നിർദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി