പ്രതീകാത്മക ചിത്രം 
India

ഫോണില്‍ വഴക്കിട്ടു;  നവവധു ആത്മഹത്യ ചെയ്തു;  അതിര്‍ത്തിയില്‍ സൈനികന്‍ സ്വയം വെടിവച്ച് മരിച്ചു

ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികന്‍ രാജേന്ദ്രയാദവാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്



ജയ്പൂര്‍: ഫോണില്‍ വഴക്കിട്ടതിന് പിന്നാലെ വീട്ടിലെത്തിയ ഭാര്യ ജീവനൊടുക്കിയെന്ന് അറിഞ്ഞ് സൈനികന്‍ സ്വയം വെടിവച്ച് മരിച്ചു. ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികന്‍ രാജേന്ദ്രയാദവാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. എട്ടുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

രാജസ്ഥാനിലെ ധൂര്‍പൂര്‍ സ്വദേശിയായ 24കാരി അനുഷ് യാദവ് കഴിഞ്ഞ ദിവസം വീട്ടിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ കശ്മീരിലെ കുപ് വാരയില്‍ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളായ 28കാരന്‍ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ ഫോണ്‍ വിളിച്ച് വഴക്കിട്ടതായും അതിന് ശേഷം യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്ത സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

SCROLL FOR NEXT