വിവാഹ പന്തലില്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന വധു 
India

കല്യാണ പന്തലില്‍ കയറുന്നതിന് തൊട്ടുമുന്‍പ് വധു പിന്തിരിഞ്ഞു, നിറകണ്ണുകളോടെ യുവതി- വീഡിയോ 

ശിവാനി പിപ്പലാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കല്യാണം ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മയാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് പുതുതലമുറ. കല്യാണം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാനും മടിയില്ല.കല്യാണ പന്തല്‍ എങ്ങനെയായിരിക്കണം എന്നതടക്കം എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയോടെയാണ് വിവാഹവുമായി മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ കല്യാണ പന്തലില്‍ കയറാന്‍ മടിച്ച് നില്‍ക്കുന്ന വധുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ശിവാനി പിപ്പലാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. കല്യാണ പന്തലില്‍ കയറുന്നത് ഗംഭീരമാക്കാന്‍ ആ സമയത്ത് തനിക്ക് ഇഷ്ടപ്പെട്ട ഗാനം കേള്‍പ്പിക്കണമെന്ന് ശിവാനി പിപ്പല്‍ പറഞ്ഞുവെച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സംഭവിച്ചതാണ് ശിവാനി പിപ്പലിനെ ചൊടിപ്പിച്ചത്. കല്യാണ പന്തലില്‍ കയറുന്നതിന് മുന്‍പ് താന്‍ തെരഞ്ഞെടുത്ത് നല്‍കിയ ഗാനം കേള്‍പ്പിക്കാതിരുന്നതാണ് വേദിയില്‍ കയറുന്നതില്‍ നിന്ന് പിന്തിരിയാന്‍ വധുവിനെ പ്രേരിപ്പിച്ചത്. വധു അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വധുവിനെ വിവാഹ വേദിയിലേക്ക് ആനയിക്കാന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച വസ്തു ബന്ധുക്കള്‍ ഉയര്‍ത്തി പിടിച്ചുനില്‍ക്കുന്നത് കാണാം. ഈ സമയത്താണ് താന്‍ ആഗ്രഹിച്ച ഗാനമല്ല പാടിയതെന്ന് വധു മനസിലാക്കുന്നത്. തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച വധുവിനെ ബന്ധുക്കള്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക