പ്രതീകാത്മക ചിത്രം 
India

വധു ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, കാത്തുനിന്ന് മടുത്ത വരന്‍ വിവാഹവേദിയില്‍ നിന്ന് മടങ്ങി

യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:വിവാഹ വേദിയിലേക്ക് പോകവേ, ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി വധു. ഇതിന് പിന്നാലെ വരനും കൂട്ടരും വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. വിവാഹ വേദിയിലേക്ക് പോകുന്നതിന് മുന്‍പ് ഒരുങ്ങാനായാണ് വധു സുഹൃത്തിനൊപ്പം ബ്യൂട്ടി പാര്‍ലറില്‍ കയറിയത്. വിവാഹ വസ്ത്രം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ വധു കാമുകനൊപ്പം ഒളിച്ചോടി എന്നാണ് പരാതിയില്‍ പറയുന്നത്.

വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വധു വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല എന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം വധു ഒളിച്ചോടിയതായി അറിഞ്ഞത്. ഇതിന് പിന്നാലെ വരന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഘോഷയാത്രയായി വധുവിന്റെ വീട്ടിലേക്ക് വന്ന വരനും കൂട്ടരും ഇതറിഞ്ഞ് വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി.

കാമുകനൊപ്പമുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT