പിടിച്ചുയര്‍ത്തിയയാളുടെ മുഖത്തടിക്കുന്ന വധു 
India

എന്നെയെടുത്ത് ഉയര്‍ത്താന്‍ നീ ആരാ?, വിവാഹവേദിയില്‍ 'ഷോ' കാണിച്ചയാളുടെ മുഖത്തടിച്ച് വധു- വീഡിയോ 

കല്യാണം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാന്‍ മടിക്കാത്തവരാണ് ഇന്നത്തെ യുവജനങ്ങളില്‍ ഏറെയും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കല്യാണം വേറിട്ടതാക്കാന്‍ ഏതറ്റം വരെ പോകാന്‍ മടിക്കാത്തവരാണ് ഇന്നത്തെ യുവജനങ്ങളില്‍ ഏറെയും. കല്യാണപന്തല്‍ തൊട്ട് ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും വ്യത്യസ്ത നിറയ്ക്കാനുള്ള ആവേശമാണ് എവിടെയും കാണുന്നത്. ഇപ്പോള്‍ വരണമാല്യം ചാര്‍ത്തുന്നത് വ്യത്യസ്തമാക്കാന്‍ ചെയ്ത പ്രവൃത്തി അടിയില്‍ കലാശിച്ച വീഡിയോയാണ് വൈറലാകുന്നത്. 

2018ലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്. പരസ്പരം മാലയണിയുന്നതിന് മുന്‍പ് ആവേശം കയറിയ ബന്ധുക്കള്‍ വധുവരന്മാരെ പിടിച്ചുയര്‍ത്തി. തുടര്‍ന്നായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നടന്ന രസകരമായ സംഭവവികാസങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. 

പരസ്പരം മാലയണിഞ്ഞശേഷം വധു തന്നെ പിടിച്ചുയര്‍ത്തിയ ബന്ധുവിന്റെ മുഖത്തടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കൂടാതെ ബന്ധുവിന്റെ നേര്‍ക്ക് കൈ ചൂണ്ടി യുവതി സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പിടിച്ചുയര്‍ത്തിയതിലുള്ള പ്രകോപനമാകാം ഇതിന് പിന്നിലെന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍ പറയുന്നത്. ഇതില്‍ രോഷാകുലനായ ബന്ധു തൊട്ടടുത്ത് നിന്ന സ്ത്രീയെ തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT