പ്രതീകാത്മക ചിത്രം 
India

വധു: അധ്യാപിക വയസ് 73, വരന്‍:  എന്‍ജിനീയര്‍ വയസ് 69- പ്രായം ഒരു ഘടകമേ അല്ലെന്ന് പ്രഖ്യാപിച്ച് ഒരു കല്ല്യാണ ആലോചന

വധു: അധ്യാപിക വയസ് 73, വരന്‍:  എന്‍ജിനീയര്‍ വയസ് 69- പ്രായം ഒരു ഘടകമേ അല്ലെന്ന് പ്രഖ്യാപിച്ച് ഒരു കല്ല്യാണ ആലോചന

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായം ഒരു തടസമല്ലെന്ന് പലരും തെളിയിച്ചിട്ടുണ്ട്. 70 വയസ് കഴിഞ്ഞാലും അത് അങ്ങനെ തന്നെയാണെന്ന് തെളിയിക്കുകയാണ് വിരമിച്ച ഒരു അധ്യാപിക. 

മൈസൂരുവിലാണ് 73കാരിയായ റിട്ടയേര്‍ഡ് അധ്യാപിക ജീവിത സായാഹ്നത്തില്‍ ഒരു പങ്കാളിയെ തേടി മാട്രിമോണിയല്‍ പരസ്യം പത്രത്തില്‍ നല്‍കിയത്. അവരെ തേടി ഇപ്പോള്‍ ഒരു 69കാരന്റെ അന്വേഷണം എത്തുകയും ചെയ്തു. 

ആദ്യ വിവാഹം വേര്‍പിരിയുകയും പിന്നീട് മാതാപിതാക്കള്‍ മരിക്കുകയും ചെയ്തതോടെയാണ് അധ്യാപിക തീര്‍ത്തും ഒറ്റപ്പെട്ടത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് 73കാരി കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ അന്വേഷിച്ച് പരസ്യം നല്‍കിയത്. 

എന്‍ജിനീയറായി വിരമിച്ച 69 കാരനാണ് താത്പര്യം അറിയിച്ച് മറുപടി നല്‍കിയിരിക്കുന്നത്. തന്നേക്കാള്‍ ആരോഗ്യമുള്ള ബ്രാഹ്മണനായ ആളായിരിക്കണമെന്ന നിര്‍ബന്ധം മാത്രമാണ് 73കാരി ഡിമാന്‍ഡായി പറഞ്ഞത്. 

ആദ്യ വിവാഹം പരാജയമായിരുന്നു. സന്തോഷം എന്തെന്ന് അറിയാതെയുള്ള ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചതോടെ വീണ്ടും വിവാഹം കഴിക്കേണ്ടന്ന് തീരുമാനിച്ചു. ഇപ്പോള്‍, മാതാപിതാക്കളെ നഷ്ടപ്പെട്ടതിനു ശേഷം ഏകാന്ത ജീവിതം നയിക്കുകയാണ്. അതിനിടെയാണ് പങ്കാളിയെ തേടിയുള്ള പരസ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT