ചിത്രം: എഎന്‍ഐ 
India

മധുരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു

തമിഴ്നാട്ടിലെ മധുരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മധുര: തമിഴ്നാട്ടിലെ മധുരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാഥം റോഡിലുള്ള പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലത്തിന്റെ നിര്‍മാണ ജോലിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി അകാശ് സിങ് (45) ആണ് മരിച്ചത്. 

രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. നിര്‍മാണം പുരോഗമിക്കുന്ന പാലത്തില്‍നിന്ന് വലിയ കോണ്‍ക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം 70 ടണ്‍ ഭാരമാണ് ഒരു കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളത്. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക