പ്രതീകാത്മക ചിത്രം 
India

കോളജ് വളപ്പില്‍ ബിടെക് വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; അഞ്ചുപേര്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ ബിടെക് വിദ്യാര്‍ഥിയെ കോളജ് വളപ്പില്‍ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിടെക് വിദ്യാര്‍ഥിയെ കോളജ് വളപ്പില്‍ കുത്തിക്കൊന്നു. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ നിഖില്‍ ചൗധരിയാണ് (20) മരിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഭിഷേകാണ് ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി അഭിഷേക് അടക്കം അഞ്ചുവിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മീററ്റിലെ എംഐഇടി കോളജില്‍ ബുധനാഴ്ചയാണ് സംഭവം. അഭിഷേകുമായി നിഖില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ അഭിഷേക് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഉടന്‍ തന്നെ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഠിത്തതില്‍ മിടുക്കനായ നിഖില്‍ ആരുമായി വഴക്കുണ്ടാക്കുന്ന പ്രകൃതമല്ലെന്ന് കൂട്ടുകാര്‍ പറയുന്നു. അഭിഷേകിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

SCROLL FOR NEXT