കെട്ടിടം തകർന്നു വീണപ്പോൾ  പിടിഐ
India

ജിം പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; 20കാരി മരിച്ചു, 15ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഒരു യുവതിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് രക്ഷിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിരാജ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ 20കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 15ഓളം പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ്തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ഒരു യുവതിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് രക്ഷിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിരാജ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണ്.

മൂന്നു നിലകളിലായാണ് ജിം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വിവരം. സംഭവ സമയത്ത് എത്ര പേരാണ് ജിമ്മില്‍ ഉണ്ടായിരുന്നത് എന്നതില്‍ വ്യക്തതയില്ല. 10-15 പേരോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കെടുക്കുന്നുണ്ടെന്നാണ് കരുതുന്നത്. എന്‍ഡിആര്‍എഫും സൈനികരും പൊലീസ് ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍