പ്രതീകാത്മക ചിത്രം 
India

ഡ്രൈവറില്ലാതെ ഹൈവേയിലൂടെ 'പറന്ന്' ബുള്ളറ്റ്; അമ്പരന്ന് നാട്ടുകാര്‍

ഹൈവേയിലൂടെ ഡ്രൈവറില്ലാതെ അമിത വേഗതയില്‍ ബുള്ളറ്റ് പോകുന്നത് കണ്ട് അത്ഭുതം കൂറി നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: ഹൈവേയിലൂടെ ഡ്രൈവറില്ലാതെ അമിത വേഗതയില്‍ ബുള്ളറ്റ് പോകുന്നത് കണ്ട് അത്ഭുതം കൂറി നാട്ടുകാര്‍. പൂനെ - നാസിക് ഹൈവയിലൂടെയാണ് ഡ്രൈവറില്ലാതെ ബൈക്ക് അമിതവേഗതയില്‍ ഏറെ ദൂരം സഞ്ചരിച്ചത്.

ഓഗസ്റ്റ് ഒന്‍പതിന് വൈകീട്ടായിരുന്നു സംഭവം. ഏതാണ്ട് നൂറ് മീറ്ററോളം ദൂരം ഡ്രൈവറില്ലാതെ സഞ്ചരിച്ച ബുള്ളറ്റ് നിലത്തുവീഴുകയായിരുന്നു. അമിതവേഗതയില്‍ എത്തിയ ബുള്ളറ്റില്‍ നിന്ന് ഡ്രൈവര്‍ തെറിച്ചുവീണതിന് പിന്നാലെയാണ് വണ്ടി തനിയെ സഞ്ചരിച്ചത്. ഒടുവില്‍ ബുള്ളറ്റ് ഒരു ജീപ്പിന് മുന്നില്‍ വീഴുകയായിരുന്നു.

അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് നാല്‍പ്പത്തിയേഴുകാരനായ കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും നാരായണ്‍ഗാവ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൃഥ്വിരാജ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT