മദീനയില്‍ ഉണ്ടായ വാഹനാപകടം  
India

മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 42 മരണം

ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

റിയാദ്: മക്കയില്‍ നിന്നും മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42മരണം. ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കത്തിക്കരിഞ്ഞതിനാല്‍ പലരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബസ്സിലുള്ള ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Bus accident kills 40 Indians on Macca pilgrimage in Saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

Today's Rashi Phalam March 15, 2026: പുതിയ ജോലിയിൽ പ്രവേശിക്കും,ബിസിനസ് പുരോഗമിക്കും

സഞ്ജുവിന് ചെന്നൈയിൽ ഓപ്പണർ റോൾ അല്ല, സുരേഷ് റെയ്‌നയുടെ പ്ലാൻ ഇങ്ങനെ

വയോധികയെ കടിച്ചു പറിച്ച് തെരുവ് നായ, കാലിലെ മാംസം പൂർണമായി ഇളകി

അലുവ അതുലിന്റെ കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തു

SCROLL FOR NEXT