പ്രധാനമന്ത്രിയോട് പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന ഉദ്യോ​ഗസ്ഥൻ/ ട്വിറ്റർ ഫയൽ
India

രണ്ടു കിലോവാട്ടിന് 60,000 രൂപ സബ്‌സിഡി; ഒരു കോടി കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തതത്.

ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ് പിഎം സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന. മേല്‍ക്കൂരയില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് സിസ്റ്റത്തിന് 30000 രൂപ സബ്‌സിഡി ലഭിക്കും. രണ്ടു കിലോവാട്ട് സിസ്റ്റത്തിന് 60000 രൂപ സബ്‌സിഡി ലഭിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. സോളാര്‍ റൂഫ് പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വൈദ്യുതി ബില്‍ കുറയ്ക്കുമെന്നും ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നുമാണ് മോദി കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും