അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്/ഫയല്‍ ചിത്രം 
India

'ഒറ്റുകാരെന്ന് വിളിച്ചു'; ഗെഹ്ലോട്ടിന് എതിരെ പൈലറ്റ് പക്ഷം, രാജസ്ഥാന്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗിയത രൂക്ഷമാകുന്നു. മന്ത്രിസഭ വിപൂലികരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വുമായി കൂടിക്കാഴ്ചയ്ക്ക് പോയ സച്ചിന്‍ പൈലറ്റ് തിരികെ ജയ്പൂരിലെത്തി.

Author : സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗിയത രൂക്ഷമാകുന്നു. മന്ത്രിസഭ വിപൂലികരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വുമായി കൂടിക്കാഴ്ചയ്ക്ക് പോയ സച്ചിന്‍ പൈലറ്റ് തിരികെ ജയ്പൂരിലെത്തി. എന്നാല്‍ യാത്രയ്ക്ക് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നാണ് സൂചന. ഇതോടെ, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് എതിരെ പരസ്യ പ്രതികരണങ്ങളുമായി പൈലറ്റ് പക്ഷത്തെ എംഎല്‍എമാര്‍ രംഗത്തെത്തി. 

മന്ത്രിസഭ പുനഃസംഘടിപ്പിക്കാത്തതില്‍ പൈലറ്റ് പക്ഷത്തുള്ള എംഎല്‍എമാര്‍ അസ്വസ്ഥരാണ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തങ്ങളെ ഒറ്റുകാരെന്നാണ് വിളിച്ചതെന്ന് പൈലറ്റ് പക്ഷത്തെ പ്രമുഖനായ പ്രകാശ് സോളങ്കി പറഞ്ഞു. 

' ഞങ്ങളെ ഒറ്റുകാരെന്ന് വിളിച്ച് യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് വഴിമാറ്റാന്‍ ശ്രമിക്കുകയാണ്. ശരിക്കുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മന്ത്രിസഭ പുനഃസംഘന മാത്രമാണ് ഇവിടെ വിഷയം. ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല'-അദ്ദേഹം പറഞ്ഞു. 

എന്ത് പ്രശനം പരിഹരിക്കാനാണോ കഴിഞ്ഞ വര്‍ഷം മൂന്നംഗ സമിതി രൂപീകരിച്ചത്, അതിപ്പോഴും നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തങ്ങളുടെ ഫോണ്‍ കോളുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന പൈലറ്റ് പക്ഷത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഈ ആരോപണത്തെ തള്ളി ഗെഹ്‌ലോട്ട് പക്ഷം രംഗത്തെത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലേക്ക് പോയത്.



 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന