train berth timing ഫയൽ
India

ട്രെയിന്‍ ബെര്‍ത്ത് കയ്യടക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; ഉറക്കം രാത്രി 10 മുതല്‍ രാവിലെ ആറു വരെ മാത്രം, നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

ട്രെയിനിലെ ലോവര്‍ ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാനുള്ള സമയം നിയന്ത്രിച്ച ഇന്ത്യന്‍ റെയില്‍വേയുടെ സര്‍ക്കുലര്‍ ശരിവെച്ച് മദ്രാസ് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ചെന്നൈ: ട്രെയിനിലെ ലോവര്‍ ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാനുള്ള സമയം നിയന്ത്രിച്ച ഇന്ത്യന്‍ റെയില്‍വേയുടെ സര്‍ക്കുലര്‍ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാത്രി പത്തുമുതല്‍ രാവിലെ ആറുമണി വരെ മാത്രം ലോവര്‍ ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാന്‍ അനുമതി നല്‍കുന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കണക്കിലെടുത്ത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി രൂപീകരിച്ച വ്യവസ്ഥ അസാധുവാക്കാന്‍ കഴിയില്ലെന്നും എല്ലാ യാത്രക്കാര്‍ക്കും സൗകര്യം ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങളെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചെന്നൈ സ്വദേശി എസ് ബാലസുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് കോടതി പരിഗണിച്ചത്. ഫെബ്രുവരി 11ന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അദ്ദേഹം അപ്പീല്‍ നല്‍കിയത്. താന്‍ പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരാളാണെന്നും ഒരിക്കല്‍ അസുഖബാധിതയായ ഭാര്യയുമായി യാത്ര ചെയ്യുമ്പോള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെയുള്ള നിശ്ചിത സമയത്തിന് അപ്പുറം ബെര്‍ത്തില്‍ കിടന്നുറങ്ങാന്‍ മറ്റു യാത്രക്കാര്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവന്ന സര്‍ക്കുലര്‍ റദ്ദാക്കണമെന്നതായിരുന്നു അപ്പീലിലൂടെ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

ഉറങ്ങുന്ന സമയത്തെ നിയന്ത്രിക്കുന്നുണ്ടെങ്കിലും രോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കുലറില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കില്‍ ട്രെയിനിലെ ജീവനക്കാരെയോ ആര്‍പിഎഫിനെയോ അല്ലെങ്കില്‍ അടുത്ത സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Can’t sleep on train berths beyond 6 am, says Madras HC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

വീറ്റോ ഭീഷണിയുമായി ട്രംപ്; തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം താൻ ഇല്ലാത്തതാണെന്ന് അവകാശവാദം

‘നീ പോ മോനേ ദിനേശാ’ എന്ന് സച്ചിൻ ബൗളറോട് പറയുന്നതാണ് മോനേ; സഞ്ജുവിന് മോഹൻലാലിന്റെ 'മാസ്' മറുപടി

രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ മാത്രം; തമിഴ്‌നാട്ടില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്