പ്രതീകാത്മക ചിത്രം 
India

അമ്മ കാഴ്ചക്കാരിയായി; സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 14കാരിയെ ഗര്‍ഭിണിയാക്കി; കേസ്

പ്രതിയുടെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. നവി മുംബൈയിലാണ് സംഭവം. 2021 മുതലാണ് ഇരുവരും സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നിരവധി തവണ പെണ്‍കുട്ടിയുമായി യുവാവ് ലൈംഗിക ബന്ധം തുടര്‍ന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പ്രതിയുടെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. മെയ് മാസത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയെ കൊണ്ടുവരുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും പ്രതിയുടെ അമ്മ അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ എതിര്‍ത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനും അമ്മയ്ക്കുമതെിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT