സ്വാതി മലിവാൾ  ഫയൽ
India

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

സംഭവസമയത്ത് കെജരിവാള്‍ വീട്ടിലുണ്ടായിരുന്നെന്നും, സ്വീകരണമുറിയില്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയില്‍ വെച്ച് പിഎ മര്‍ദിച്ചെന്ന എഎപി എംപി സ്വാതി മാലിവാളിന്റെ പരാതിയില്‍ ബൈഭവ് കുമാറിനെതിരെ കേസ്. ഡല്‍ഹി പൊലീസാണ് കേസ് എടുത്തത്. സംഭവസമയത്ത് കെജരിവാള്‍ വീട്ടിലുണ്ടായിരുന്നെന്നും, സ്വീകരണമുറിയില്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഇന്ന് വൈകീട്ടാണ് സ്വാതി മാലിവാള്‍ പൊലീസ് പരാതി നല്‍കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്. അതേസമയം സ്വാതി മാലിവാളിന്റെ ആരോപണത്തില്‍ ബൈഭവ് കുമാറിനോട് വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ കെജരിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT