രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തിനിടെ  പിടിഐ
India

ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം: രാഹുല്‍ ഗാന്ധി

ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു.

''സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജാതി സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസ് പൂര്‍ത്തിയാക്കുന്ന തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. 50 ശതമാനം പരിധി നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണം ക്രൂരമാണ്. ഇതിനു കൃത്യമായി മറുപടി നല്‍കണം. സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും സര്‍ക്കാരിനെ ഒറ്റക്കെട്ടായി പിന്തുണച്ചു. ശക്തവും യുക്തവുമായ നടപടി സമയം നഷ്ടപ്പെടുത്താതെ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT