രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം 
India

രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പ്രത്യേക സെന്‍സസിന്റെ ആവശ്യം രാജ്യത്തിനില്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതു സെന്‍സസിന് ഒപ്പമാണ് ജാതി സെന്‍സസ് നടത്തുകയെന്നും പ്രത്യേക സെന്‍സസിന്റെ ആവശ്യം ഇല്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ജാതി സെന്‍സസിനെ എതിര്‍ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. 2010 ല്‍, അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് 2010 ല്‍, ജാതി സെന്‍സസ് നടത്തുന്നത് മന്ത്രിസഭ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി മന്ത്രിമാരുടെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസും ഇന്ത്യ സഖ്യകക്ഷികളും ജാതി സെന്‍സസ് ഒരു രാഷ്ട്രീയ ഉപകരണമായി മാത്രമാണ് കാണുന്നത്. ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് സുതാര്യമല്ലാത്ത രീതിയില്‍ രാഷ്ട്രീയ കോണില്‍ നിന്ന് മാത്രമാണ് അത്തരം സര്‍വേകള്‍ നടത്തിയത്.

അത്തരം സര്‍വേകള്‍ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. രാഷ്ട്രീയം മൂലം നമ്മുടെ സാമൂഹിക ഘടന അസ്വസ്ഥമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍, സര്‍വേകള്‍ക്ക് പകരം ജാതി കണക്കെടുപ്പ് സെന്‍സസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT