ഫോട്ടോ: ട്വിറ്റർ 
India

മയക്കുമരുന്ന് ശൃംഖല തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ഗരുഡ'; രാജ്യവ്യാപക ലഹരിവേട്ട; 175 പേര്‍ അറസ്റ്റില്‍

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് ശൃംഖല തകര്‍ക്കുക ലക്ഷ്യമിട്ട് സിബിഐ നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ 175 പേര്‍ അറസ്റ്റിലായി. 127 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ഇന്റര്‍പോള്‍, സംസ്ഥാന പൊലീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സിബിഐ റെയ്ഡ്. 

ഓപ്പറേഷന്‍ ഗരുഡ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 175 മയക്കുമരുന്ന് ഇടപാടുകാരാണ് കുടുങ്ങിയത്. റെയ്ഡില്‍ രാസലഹരി വസ്തുക്കള്‍ അടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കുക ലക്ഷ്യമിട്ടാണ് സിബിഐ ഓപ്പറേഷന്‍. 

5.125 കിലോ ഹെറോയിന്‍, 33.936 കിലോ കഞ്ചാവ്, 3.29 കിലോ ചരസ്, 1365 ഗ്രാം മെഫെഡ്രോണ്‍, 10 ഗ്രാം ഹാഷിഷ് ഓയില്‍, നിരവധി മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങിയ ലഹരി വസ്തുക്കളും സിറിഞ്ചുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

കാട്ടിലെ കുമ്മായം, നാട്ടിലെത്തിയാൽ കൂൺ

പാലക്കാട് ജിഎസ്ടി വകുപ്പില്‍ കൂട്ട നടപടി, 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഒരു തെറ്റ് മതി, ChatGPT-യിലെ എല്ലാ ചാറ്റും ലീക്കാകും

'ആട് ഫ്രാഞ്ചൈസ് ഞാന്‍ അവസാനിപ്പിക്കുകയാണ്; വിഷമമുണ്ട്, പക്ഷെ അതാണ് ശരി'; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

SCROLL FOR NEXT