സിബിഎസ്ഇ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു ഫയൽ
India

പ്രധാന ഉത്തരങ്ങള്‍ അടിവരയിടുക, ഡയഗ്രമുകള്‍ ഒഴിവാക്കരുത്; സിബിഎസ്ഇ 10,12 ബോര്‍ഡ് പരീക്ഷകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിബിഎസ്ഇ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു. ഇന്ത്യയിലെയും 26 വിദേശ രാജ്യങ്ങളിലെയും 7842 സെന്ററുകളില്‍ നിന്നായി 42 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 18നാണ് പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ അവസാനിക്കുന്നത്. ഏപ്രില്‍ നാലുവരെ നീളുന്നതാണ് 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ.

വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:

സിബിഎസ്ഇ അഡ്മിറ്റ് കാര്‍ഡും സ്‌കൂള്‍ ഐഡി കാര്‍ഡും കൊണ്ടുവരാന്‍ മറക്കരുത്. ഇവ കൊണ്ടുവന്നില്ലെങ്കില്‍ പ്രവേശനം നിഷേധിക്കപ്പെടും

രാവിലെ 10 മണി വരെ പ്രവേശനം ഉണ്ടെങ്കിലും നേരത്തെ വരാന്‍ ശ്രദ്ധിക്കുക. വൈകി വരുന്നവരെ അനുവദിക്കില്ല.

സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്. പരീക്ഷയ്ക്ക് നിഷ്‌കര്‍ഷിട്ടുള്ള സാമഗ്രികള്‍ മാത്രം കൈയില്‍ കരുതുക.

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

വാട്സ്ആപ്പ്, ടെലിഗ്രാം, യൂട്യൂബ്, എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പരീക്ഷയുമായി ബന്ധപ്പെട്ട ഒരു ഉള്ളടക്കവും കൈമാറുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുത്.

പരീക്ഷാ തന്ത്രം:

പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് സിബിഎസ്ഇ 15 മിനിറ്റ് വായന സമയം നല്‍കുന്നു. വിദ്യാര്‍ഥികള്‍ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തണം

ചോദ്യങ്ങള്‍ അറിയാന്‍ മുഴുവന്‍ പേപ്പറും വായിച്ച് നോക്കുക. എളുപ്പമുള്ളതും ഫോര്‍മുല അടിസ്ഥാനമാക്കിയുള്ളതും തന്ത്രപരമായതുമായ ചോദ്യങ്ങളായി തരംതിരിക്കുക.

അനുവദിച്ച സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ ഒരു തന്ത്രം മെനയുക.

ഒഴിവാക്കേണ്ട തെറ്റുകള്‍:

കണക്കുകൂട്ടലുകളില്‍ തിടുക്കം കാണിക്കുന്നത് തെറ്റുകള്‍ക്ക് കാരണമാകും. സംഖ്യാപരമായ ഉത്തരങ്ങള്‍ രണ്ടുതവണ പരിശോധിക്കുക.

5 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ ഡയഗ്രമുകള്‍ ഒഴിവാക്കുന്നത് മാര്‍ക്ക് നഷ്ടപ്പെടുത്തും. എല്ലായ്‌പ്പോഴും അവ നല്‍കുക.

പ്രധാന ഉത്തരങ്ങള്‍ വൃത്തിയായി അടിവരയിടുകയോ ഹൈലൈറ്റ് ചെയ്യുകയോ ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ