പ്രതീകാത്മക ചിത്രം  ഫയല്‍
India

'സ്‌കൂളുകളില്‍ ശബ്ദം പകര്‍ത്തുന്ന സിസിടിവി സ്ഥാപിക്കണം'; നിര്‍ദേശവുമായി സിബിഎസ്ഇ

സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി കാമറകള്‍ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണമെന്നും നിര്‍ദേശത്തിലുണ്ട്.

കാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ നിര്‍ദേശം പാലിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

cbse instructs all affiliated schools to install cctv cameras at key points to ensure student safety

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT