മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍  പിടിഐ
India

പ്രതികൂല കാലാവസ്ഥ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ്

മുന്‍സിയാരിയി മിലാമിയിലേക്ക് പറക്കുന്നതിനിടെയാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ മുന്‍സാരിയിലാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് ജില്ലാ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു. ഹെലികോപ്റ്ററില്‍ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ദന്തും ഉണ്ടായിരുന്നു.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. മുന്‍സിയാരിയി മിലാമിയിലേക്ക് പറക്കുന്നതിനിടെയാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നത്. ഹെലികോപ്റ്ററിന് തകരാര്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്.

ഉത്തരാഖണ്ഡിലെ പര്‍വത മേഖലകളില്‍ പ്രതികൂല കാലാവസ്ഥകളിലെ ഹെലികോപ്റ്റര്‍ യാത്ര ഏറെ അപകടകരമാണെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT