ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു പിടിഐ, സ്‌ക്രീന്‍ഷോട്ട്
India

ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു,വീഡിയോ

രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്‌കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവര്‍ക്ക് ഏകദേശം 35 വയസ്സ് പ്രായമുണ്ടെന്നും തൊട്ടടുത്ത ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ പ്രദേശത്തെ താമസക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ മാളിന്റെ താഴത്തെ നിലയില്‍ തകര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങള്‍ കാണാം. അഞ്ചാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ വീണതിനെ തുടര്‍ന്ന് ബ്ലൂ സഫയര്‍ മാളില്‍ രണ്ട് പേര്‍ മരിച്ചതായി യാഥര്‍ത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. മരിച്ചത് ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡിസിപി (സെന്‍ട്രല്‍ നോയിഡ) ഹൃദേഷ് കതേരിയ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT