ചന്ദ്രയാന്‍ 3 അവസാന ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയം/ ട്വിറ്റർ 
India

ചന്ദ്രനിലേക്ക് 150 കിലോമീറ്റർ; അവസാന ഘട്ട  ഭ്രമണപഥം താഴ്ത്തല്‍ വിജയം, ലാൻഡർ നാളെ സ്വതന്ത്രമാകും

ചന്ദ്രോപരിതലത്തിൽ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ചന്ദ്രോപരിതലത്തിൽ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകം എത്തി.

ഇതോടെ നിലവില്‍ പിന്തുടര്‍ന്ന ഭ്രമണപഥത്തില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചു. ഇന്ന് 8.30 ഓടെയായിരുന്നു ഭ്രമണപഥം താഴ്ത്തിയത്.നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പെടും.

ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്. ജൂലൈ 14നാണ് ശ്രീബരികോട്ടിയില്‍ നിന്നും ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT