ഐഎസ്ആര്‍ഒ പുറത്തു വിട്ട ചിത്രങ്ങള്‍/ ട്വിറ്റര്‍ 
India

'സോഫ്റ്റ്‌ലാന്‍ഡിങ്ങിലേക്ക്' ; ചന്ദ്രോപരിതലത്തിലെ വ്യക്തമായ ചിത്രങ്ങളുമായി ചന്ദ്രയാന്‍ 3

നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയ ചിത്രങ്ങളാണ്  പുറത്തുവിട്ടിരിക്കുന്നത്. 

ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് കാമറ പകര്‍ത്തിയത്. വലിയ ഗര്‍ത്തങ്ങള്‍ അടക്കം ചിത്രങ്ങളില്‍ വ്യക്തമാണ്.  
നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍. 

ഈ മാസം 23 ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് കാമറ വികസിപ്പിച്ചത്. ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT