എഎന്‍ഐ ചിത്രം 
India

നാളെ വൈകീട്ട് 5.15 മുതല്‍ സ്‌കൂളുകള്‍ തുറന്നിരിക്കണം; ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് തത്സമയം സംപ്രേഷണം ചെയ്യണം; യുപി സര്‍ക്കാരിന്റെ നിര്‍ദേശം

ഓഗസ്റ്റ് 23 വൈകീട്ട് 5.27 നാണ് ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ ആരംഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നത് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. 

ഓഗസ്റ്റ് 23 വൈകീട്ട് 5.27 നാണ് ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ ആരംഭിക്കുക. ഇത് ഐഎസ്ആര്‍ഒയുടെ വെബ്‌സൈറ്റ്, യൂട്യൂബ് ചാനല്‍, ഡിഡി നാഷണല്‍ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 

ഇത് കുട്ടികളെ തത്സമയം കാണിക്കണമെന്നാണ് യുപി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനായി സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5.15 മുതല്‍ 6.15 വരെ പ്രത്യേക മീറ്റിങ്ങുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും