Chaos in Namma metro 11 booked after singing, creating disturbance in Bengaluru 
India

പാട്ടും ബഹളവും; ബംഗളൂരു മെട്രോയില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയ 11 സ്ത്രീകള്‍ അറസ്റ്റില്‍

ബംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ - കെജിഡബ്ല്യുഎ (നാദപ്രഭു കെമ്പെഗൗഡ മെട്രോ സ്റ്റേഷന്‍) മെട്രോ ലൈനിലാണ് നടപടിക്ക് ആധാരമായ സംഭവം അരങ്ങേറിയത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പാട്ടും ബഹളവുമായി മെട്രോ ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കും വിധം പെരുമാറിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത് ബംഗളൂരു പൊലീസ്. മാര്‍ച്ച് 15 ന് രാത്രിയുണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. ബംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ - കെജിഡബ്ല്യുഎ (നാദപ്രഭു കെമ്പെഗൗഡ മെട്രോ സ്റ്റേഷന്‍) മെട്രോ ലൈനിലാണ് നടപടിക്ക് ആധാരമായ സംഭവം അരങ്ങേറിയത്.

ട്രെയിനകത്ത് സംഘം ഉച്ചത്തില്‍ പാട്ടുപാടാന്‍ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബഹളം അതിരുവിട്ടതോടെ മറ്റ് യാത്രക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. പിന്നാലെ യുവതികളുടെ സംഘവും മറ്റ് യാത്രക്കാരും തമ്മില്‍ തര്‍ക്കവും ഉടലെടുത്തു. പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്റ്റേഷനില്‍ വച്ചും തര്‍ക്കം തുടര്‍ന്നു. ഇതോടെ ട്രെയിന്‍ വൈകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടപെട്ടായിരുന്നു സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

പിന്നാലെ, ബിഎംആര്‍സിഎല്‍ സുരക്ഷാ ഓഫീസറുടെ പരാതിയില്‍ ബംഗളൂരു പൊലീസ് കേസെടുത്ത് നടപടികള്‍ ആരംഭിക്കുകയായിരുന്നു. പട്രോളിംഗ് സംഘങ്ങളുടെ സഹായത്തോടെ മെട്രോ സുരക്ഷാ ജീവനക്കാരും ഹോം ഗാര്‍ഡുകളും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് ബഹളമുണ്ടാക്കിയവരെ പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്തത്. പരാതിയില്‍ 11 സ്ത്രീകള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, സംഭവത്തില്‍ ക്ഷമാപണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ മോചിപ്പിച്ചതായും പൊലീസ് അറിയിച്ചു.

11 female passengers held for creating nuisance, disturbing commuters in Bengaluru metro.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ പാവത്തിനെ എന്തിനാണ് അധിക്ഷേപിച്ചത്?, സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു: വിഡി സതീശന്‍

'ഇപ്പോൾ എന്റെ ഉത്തരവാദിത്വം കൂടി, പ്രേക്ഷകരെ നിരാശപ്പെടുത്താനാകില്ലല്ലോ'; നന്ദി പറഞ്ഞ് 'ധുരന്ധർ' താരം

യുഎഇ, കുവൈത്ത്, ഖത്തര്‍..; ഒന്‍പത് രാജ്യങ്ങളിലെ വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

ലഗോണോ, ബ്രോയിലറോ? കോഴിയിറച്ചിയിൽ ഏതാണ് നല്ലത്?

കൊതി സഹിക്കാൻ വയ്യേ? ബിരിയാണി ഹെൽത്തി ആയി കഴിക്കാം, ചില ടിപ്സ്

SCROLL FOR NEXT