സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച അനുഭവങ്ങൾ പലപ്പോഴായി ഉയർന്നു വരാറുണ്ട്. ചില അഭിനേതാക്കൾ ഇത്തരം പ്രവണതകൾ നിഷേധിക്കുമ്പോൾ, മറ്റു ചിലർ ഇത് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് നിലവിലുണ്ടെന്ന് തുറന്നുപറയുകയാണ് നടി രമ്യ കൃഷ്ണൻ.
റോ ടോക്സ് വിത്ത് വികെ എന്ന പോഡ്കാസ്റ്റിലായിരുന്നു രമ്യയുടെ വെളിപ്പെടുത്തൽ. ബലപ്രയോഗത്തിലൂടെയോ, സ്വമേധയാ ഉള്ളതുകൊണ്ടോ, യാദൃശ്ചികമായിട്ടോ സിനിമയിൽ കാസ്റ്റിങ് കൗച്ച് സംഭവിച്ചുകൊണ്ടിരിക്കും. ആർക്കും അത് നിഷേധിക്കാൻ കഴിയില്ല. തങ്ങളുടേത് ഒരു ഗ്ലാമറസ് പ്രൊഫഷനായതിനാൽ ആളുകൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നു. ലിംഗഭേദമില്ലാതെ എല്ലായിടത്തും ഇത് നടക്കുന്നുണ്ടെന്നും രമ്യ കൃഷ്ണൻ പറഞ്ഞു.
"എപ്‌സ്റ്റീൻ ഫയലുകൾ പരിശോധിച്ചു നോക്കൂ. സ്ത്രീകൾ ഏറെ പുരോഗമനപരമായി മുന്നിട്ടു നിൽക്കുന്ന അമേരിക്ക പോലൊരു സ്ഥലത്തു പോലും ഇങ്ങനെയൊന്ന് സംഭവിച്ചു. എന്നിട്ടും, അവർക്ക് ഇതുപോലൊരു സാഹചര്യം നേരിടേണ്ടി വന്നു. അതുകൊണ്ട്, ഇവിടെ ഇത് സംഭവിക്കുന്നില്ല എന്ന് നിങ്ങൾക്ക് പറയാനാകില്ല.
ഇത് സംഭവിക്കുന്നുണ്ട്, മുൻപും സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കും. എന്നാൽ അത് എങ്ങനെ സംഭവിച്ചു എന്നതും, യെസ് അല്ലെങ്കിൽ നോ എന്നോ പറയാനുള്ള അവസരം നിങ്ങൾക്ക് കിട്ടിയിരുന്നോ എന്നതും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതാണ് ഇതിലെ യാഥാർത്ഥ്യം. ആരെങ്കിലും നിർബന്ധിച്ച് ചെയ്യുന്നതാണോ അല്ലെങ്കിൽ സ്വന്തം ഇഷ്ട പ്രകാരമണോ അതല്ലെങ്കിൽ യാദൃശ്ചികമായി സംഭവിച്ചതാണോ.
ഇത് സംഭവിക്കുന്നുണ്ട്, നടന്നുകൊണ്ടിരിക്കുകയാണ്. ആർക്കും ഇത് നിഷേധിക്കാനാകില്ല. കാരണം, ഞങ്ങളുടേത് ഒരു ഗ്ലാമറസ് പ്രൊഫഷൻ ആയതു കൊണ്ടാണ് ആളുകൾ ഇതേക്കുറിച്ച് സംസാരിക്കുന്നത്. സിനിമയ്ക്ക് പുറത്തുള്ള മേഖലകളിലും എത്രയോ സ്ത്രീകൾ ഇതേ അവസ്ഥ നേരിടുന്നുണ്ടാകാം ?. ലിംഗഭേദമില്ലാതെ എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്".- രമ്യ കൃഷ്ണൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates