ഫോട്ടോ: ട്വിറ്റർ 
India

പുള്ളി മാനിനെ അകത്താക്കി ഫ്രഡിയും എല്‍ട്ടണും; ചീറ്റകൾ ആ​ദ്യമായി ഇന്ത്യൻ മണ്ണിൽ വേട്ടയാടി 

തുറന്ന് വിട്ട 24 മണിക്കൂറിനുളളിലായിരുന്നു ഇന്ത്യന്‍ മണ്ണിലെ ഇവയുടെ ആദ്യ വേട്ടയാടല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: നമീബിയയില്‍ നിന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച് കഴിഞ്ഞ ദിവസം കാടിന്റെ വിശാലതയിലേക്ക് തുറന്നു വിട്ട രണ്ട് ചീറ്റകൾ ഇന്ത്യൻ മണ്ണിൽ ആദ്യമായി വേട്ടയാടി. ഫ്രഡി, എല്‍ട്ടണ്‍ എന്നീ വിളിപ്പേരുള്ള ചീറ്റകളാണ് ഇന്ത്യന്‍ മണ്ണിൽ വേട്ടയാടല്‍ നടത്തിയത്. പുള്ളിമാനിനെയാണ് ചീറ്റകള്‍ വേട്ടയാടി തീറ്റയാക്കിയത്. 

തുറന്ന് വിട്ട 24 മണിക്കൂറിനുളളിലായിരുന്നു ഇന്ത്യന്‍ മണ്ണിലെ ഇവയുടെ ആദ്യ വേട്ടയാടല്‍. ക്വാറന്റൈൻ പൂർത്തിയാക്കിയ ഫ്ര‍ഡിയേയും എൽട്ടണേയും നവംബര്‍ അഞ്ചിനാണ് വിശാല പ്രദേശത്തേക്ക് തുറന്നു വിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് എട്ട് ചീറ്റകൾ ഇന്ത്യന്‍ മണ്ണില്‍ വീണ്ടുമെത്തിയത്. 

രണ്ട് മാസങ്ങൾക്കിടെ മധ്യപ്രദേശിലെ കുനോ ദേശീയോ​ദ്യാനത്തിൽ എട്ട് ചീറ്റകളെയാണ് എത്തിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടിരിക്കുന്നത്. ശേഷിക്കുന്നവയെ ഉടൻ തന്നെ തുറന്നുവിടും.

വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17ന് ആണ് അവയെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പ്രത്യേക സംഘമാണ് ഇവയെ പരിപാലിക്കുന്നതിനും നിരീക്ഷിക്കുന്നതും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു