രാമചന്ദ്ര റെഡ്ഡി,കദ്രി സത്യനാരായണ റെഡ്ഡി 
India

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു

സ്ഥലത്ത് നിന്ന് മൃതദേഹങ്ങളും ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മദ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തെലങ്കാനയിലെ കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദ്രി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മരിച്ചത്. സ്ഥലത്ത് നിന്ന് മൃതദേഹങ്ങളും ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ വനമേഖലകളില്‍ സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) അതിര്‍ത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘം ഇന്ന് പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചതിനെ തടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.

'ഇന്ന്, നമ്മുടെ സുരക്ഷാ സേന നക്‌സലൈറ്റുകള്‍ക്കെതിരെ മറ്റൊരു വലിയ വിജയം നേടിയിരിക്കുന്നു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ നാരായണ്‍പൂരിലെ അബുജ്മദ് മേഖലയില്‍, നമ്മുടെ സൈന്യം രണ്ട് നക്‌സല്‍ നേതാക്കളായ കട്ട രാമചന്ദ്ര റെഡ്ഡി, കദ്രി സത്യനാരായണ റെഡ്ഡി എന്നിവരെ വധിച്ചു. നമ്മുടെ സുരക്ഷാ സേന നക്‌സലുകളുടെ ഉന്നത നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കുന്നു, ചുവപ്പ് ഭീകരതയുടെ നട്ടെല്ല് തകര്‍ക്കുന്നു.' അമിത് ഷാ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Chhattisgarh Encounter: Two Maoists Killed In Abujhmad Operation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT