ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് യുവാവ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. ഫയല്‍
India

ചിക്കനും മട്ടനുമൊക്കെ ദീപാവലിക്ക് ശേഷം; ഫുഡ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഉപദേശവുമായി ഡെലിവറി ബോയ്

തനിക്ക് നേരിട്ട വിചിത്ര അനുഭവം ഉപയോക്താവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലിക്ക് ഫുഡ് ഡെലിവറി ആപ്പിലൂടെ ബിരിയാണി ഓര്‍ഡര്‍ ചെയ്ത ഡല്‍ഹി സ്വദേശിക്ക് ലഭിച്ചത് ഉപദേശം. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ എന്നായിരുന്നു ഡെലിവറി ബോയിയുടെ ചോദ്യം. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നും ദീപാവലിക്ക് ശേഷം ചിക്കനും മട്ടനും കഴിക്കുക, അതുവരെ ശുദ്ധമായ എന്തെങ്കിലും കഴിക്കുക എന്ന ഉപദേശമായിരുന്നു ഡെലിവറി ബോയ് നല്‍കിയത്. തനിക്ക് നേരിട്ട വിചിത്ര അനുഭവം ഉപയോക്താവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു.

ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് യുവാവ് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. തനിക്ക് ഭക്ഷണം ഡെലിവര്‍ ചെയ്തതിന് ശേഷം ഡെലിവറി ബോയ് പോകാന്‍ തയ്യാറായില്ലെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. ചിക്കനും മട്ടനുമൊക്കെ ദീപാവലി സമയത്ത് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡെലിവറി ബോയ് ഉപദേശിച്ചുവെന്നാണ് കുറിപ്പിലുള്ളത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കി.

യുവാവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഡെലിവറി ബോയിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. എന്തിനാണ് സ്വന്തം വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതെന്നാണ് ഒരാള്‍ ചോദിച്ചത്. സദാചാര പൊലീസിങാണെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ