പ്രതീകാത്മക ചിത്രം 
India

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി, പ്രവേശനം പകുതി പേര്‍ക്ക് മാത്രം, ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാം; കൂടുതല്‍ ഇളവുകളുമായി കര്‍ണാടക

കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും 50 ശതമാനം കപ്പാസിറ്റിയില്‍ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമേ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കൂ. രാത്രി കര്‍ഫ്യൂവിലും ഇളവ് അനുവദിക്കും. നിലവില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ അഞ്ചുവരെയാണ് രാത്രി കര്‍ഫ്യൂ. ഇത് രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരുമെന്നും അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്റെ മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നല്‍കിയിരുന്നു. ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും