പ്രതീകാത്മക ചിത്രം 
India

തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കും; തമിഴ്നാട്ടിൽ പുതിയ ഇളവുകൾ, ലോക്ഡൗൺ നീട്ടി 

സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്കൂളുകളും തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി.  50 ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്കൂളുകളും തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ ഇളവുകൾ സഹിതം ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്. കോളജുകളും തുറക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി. 

സെപ്റ്റംബർ 15ന് ശേഷം ഒന്ന് മുതൽ എട്ട് വരെ ക്ലാസുകാർക്ക് തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനം. ബാറുകൾ തുറക്കാനും ബീച്ചുകളിലും മൃഗശാലകളിലും സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും