CJP's Abhijeet Dipke (C), Saurav Das, (L), and Ashuthosh Ranka held press conference in New Delhi Sreegrab/ YouTube
India

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം'; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

എസ്ഐആര്‍ നടപടികള്‍ 2025ലെ സ്ഥിതിയിലേക്ക് തിരികെ മാറ്റണമെന്നും സിജെപി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രംഗത്ത്. ഗ്യാനേഷ് കുമാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും എസ്ഐആര്‍ നടപടികള്‍ 2025ലെ സ്ഥിതിയിലേക്ക് തിരികെ മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും കുത്തിയിരിപ്പ് സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകനും കണ്‍വീനറുമായ ദീപ്‌കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് മൂന്ന് പ്രധാന ആവശ്യങ്ങളാണ് കോ-കണ്‍വീനര്‍ സൗരവ് ദാസ് മുന്നോട്ടുവെച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍, ഇതിനുപുറമെ, എസ്ഐആര്‍ സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ തീരുമാനങ്ങളിലും നടപടികളിലും കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സിന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസങ്ങള്‍. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളും എഴുതിനല്‍കിയ നിരീക്ഷണങ്ങളും ആഭ്യന്തര പരിശോധനകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുടെ സാധാരണ ഭാഗമാണെന്നും, എസ്ഐആര്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്.

'There will be protests across India': CJP demands CEC Gyanesh Kumar's resignation in 48 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ്‍ സഞ്ജയ് പറയുന്നു

ഇന്ത്യ- വിൻഡീസ് മത്സരം; 'കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന', പരാതി നൽകി കെസിഎ

ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ

'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ

ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി