പ്രതീകാത്മക ചിത്രം 
India

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; യുവാക്കളുടെ വീടുകള്‍ തകര്‍ത്ത് നാട്ടുകാര്‍

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ, പശ്ചിമ ബംഗാളില്‍ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ, പശ്ചിമ ബംഗാളില്‍ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതികളായ അഞ്ചു യുവാക്കളുടെ വീട് തകര്‍ത്തു.

ജല്‍പായ്ഗുരിയില്‍ പുതുവത്സരത്തലേന്നായ ശനിയാഴ്ച രാത്രിയാണ് സംഭവം. അഞ്ചു യുവാക്കള്‍ക്കെതിരെ പത്താംക്ലാസുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

പ്രതികളില്‍ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും ജല്‍പായ്ഗുരി എസ്പി പറഞ്ഞു. 

തന്റെ മകളുടെ മരണത്തെ കുറിച്ച് പ്രതികളില്‍ ഒരാളാണ് വിളിച്ച് അറിയിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. വീട്ടില്‍ വന്നുനോക്കുമ്പോള്‍ മകളുടെ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. തന്റെ മകളെ യുവാക്കള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും അച്ഛന്റെ പരാതിയില്‍ പറയുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രതികളുടെ വീടുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് വലിയ തോതില്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT