പ്രതീകാത്മക ചിത്രം 
India

പ്ലസ് ടു  വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക് മെയില്‍ ചെയ്ത് അധ്യാപകന്‍ പലതവണ പീഡിപ്പിച്ചു; പരാതി

പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതായും പീഡനവിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. റായ്പൂരിലാണ് സംഭവം. വീഡിയോ കാണിച്ച് അധ്യാപകനായ സമീദ് കശ്യപ് പലതവണ ബ്ലാക്ക് മെയില്‍ ചെയ്തായും പെണ്‍കുട്ടി പറഞ്ഞു.

പീഡനവിവരം പെണ്‍കുട്ടിയുടെ അമ്മ അറിഞ്ഞതോടെ അധ്യാപകനെതിരെ പെണ്‍കുട്ടിയുടെ അമ്മ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.

പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. സംഭവത്തില്‍ ജൂലൈ 29ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അധ്യാപകനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ പൊലീസ് അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി നേതാവ് പ്രത്യുല്‍ ഷാദേവ് പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത