സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം 
India

ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിശുദിനത്തില്‍ സ്‌കൂളില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധ്യാപിക ശാരീരികശിക്ഷ നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ഹനുമന്ത് വിദ്യാമന്ദിര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി കാജല്‍ ഗോണ്ടയാണ് മരിച്ചത്. വിദ്യാര്‍ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്നരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ശിക്ഷയായി വിദ്യാര്‍ഥിനിയെ കൊണ്ട് നൂറ് സിറ്റ് അപ്പുകള്‍ ചെയ്യിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അതിന് പിന്നാലെ കുട്ടിക്ക് നടുവേദനയും വളരെ ക്ഷീണവും അനുഭവപ്പെട്ടു. വീട്ടിലെത്തിയതോടെ തീരെ വയ്യാതെ വന്നപ്പോള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു.

അധ്യാപിക നല്‍കിയ കടുത്ത ശിക്ഷയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. സ്‌കൂള്‍ ബാഗ് ധരിപ്പിച്ചായിരുന്നു അധ്യാപിക സിറ്റ് അപ്പ് ചെയ്യിച്ചതെന്നും കുടുംബം പറയുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവാദികള്‍ക്കെതിരെ ക്രിമിനില്‍ കേസ് എടുക്കുന്നതുവരെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മുന്നറിയിപ്പ് നല്‍കി.

Class 6 Girl Dies After Teacher Makes Her Do 100 Sit-Ups For Being Late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

കഴിഞ്ഞ തവണ കോണ്‍ഗ്രസിനായി പ്രചാരണം; ഇത്തവണ സിപിഎം സ്ഥാനാര്‍ഥി; തൃശൂരിലും പാര്‍ട്ടിക്കുള്ളില്‍ പോര്

എസി കോച്ചില്‍ യാത്ര; ' ചെന്നൈ - മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു, 'സാസി' സംഘം പിടിയില്‍

രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം

SCROLL FOR NEXT