പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ഓടിക്കുന്നു/ ട്വിറ്റര്‍ ചിത്രം 
India

വാട്ടര്‍ ബോട്ടിലില്‍ മൂത്രമൊഴിച്ച് ആണ്‍കുട്ടികള്‍; പ്ലസ് ടു വിദ്യാര്‍ത്ഥിനി വെള്ളമെന്നു കരുതി കുടിച്ചു; ബാഗില്‍ പ്രണയലേഖനവും, സംഘര്‍ഷം

വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ട പെണ്‍കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വാട്ടര്‍ ബോട്ടിലില്‍ ആണ്‍കുട്ടികള്‍ മൂത്രമൊഴിച്ചു. പെണ്‍കുട്ടി ഇതറിയാതെ കുടിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും ലവ് ലെറ്ററും കണ്ടെടുത്തു. സംഭവത്തെത്തുടര്‍ന്ന് നാട്ടില്‍ സംഘര്‍ഷമുണ്ടായി.

ലുഹാരിയ ഗ്രാമത്തിലെ സര്‍ക്കാര്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. പെണ്‍കുട്ടിയുടെ ബാഗിലെ വാട്ടര്‍ബോട്ടിലില്‍ ഏതാനും ആണ്‍കുട്ടികള്‍ മൂത്രം കലര്‍ത്തുകയായിരുന്നു.  ഇതറിയാതെ പെണ്‍കുട്ടി കുടിച്ചു. 

വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ട പെണ്‍കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയൊന്നും എടുത്തില്ല. ഇതു നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. തിങ്കളാഴ്ച സ്‌കൂള്‍ തുറന്നപ്പോള്‍ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തു വന്നു. 

എന്നാല്‍ നടപടിയുണ്ടാകാത്തതോടെ, കുറ്റകൃത്യം ചെയ്തവര്‍ താമസിക്കുന്ന സ്ഥലത്തെത്തുകയും കല്ലേറ് നടത്തുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാരെ ഓടിക്കാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥി പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്ന് എഎസ്പി ഘനശ്യാം ശര്‍മ്മ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT