Clean air protest: Delhi Police adds Section 197 of BNS to FIR for raising Maoist slogans SMONLINE
India

ഡല്‍ഹിയിലെ മലിനീകരണ സമരത്തില്‍ മാവോയിസ്റ്റ് മുദ്രാവാക്യം, കുരുമുളക് സ്പ്രേ; കേസെടുത്ത് പൊലീസ്

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെ പ്രശംസിച്ചാണ് സമരക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ആറ് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ത്തവ്യപാത പൊലീസ് സ്റ്റേഷനിലും മറ്റ് രണ്ട് പൊലീസ് സ്റ്റേഷനിലും വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായുമലിനീകരണത്തിനെതിരെ ഇന്ത്യാഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പൊലീസിന് നേര്‍ക്ക് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തതിന് സമരക്കാര്‍ക്കെതിര കേസ്. ബിഎന്‍എസ് സെക്ഷന്‍ 197 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെ പ്രശംസിച്ചാണ് സമരക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ആറ് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലും മറ്റ് രണ്ട് പൊലീസ് സ്റ്റേഷനിലും വ്യത്യസ്ത എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 22 പേരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും ബിഎന്‍എസ് സെക്ഷന്‍ 197 പ്രകാരം കുറ്റകൃത്യമാണ്.

പ്രതിഷേധക്കാര്‍ 'ഹിദ്മ അമര്‍ രഹേ', 'കിത്‌നേ ഹിദ്മ മരോഗേ, ഹര്‍ ഘര്‍ സേ ഹിദ്മ നികലേഗ', 'ഹിദ്മ ലാല്‍ സലാം' തുടങ്ങിയ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ വിളിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

നവംബര്‍ 18ന് മാവോയിസ്റ്റ് മാദ്വീ ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിലെ അല്ലുരി സീതാരാമരാജു ജില്ലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്ന ഹിദ്മയെയും ഭാര്യ രാജെയും മറ്റ് നാല് നക്‌സലൈറ്റുകളെയും സുരക്ഷാ സേന വെടിവെച്ചു കൊന്നു.

ഡല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ എന്ന പേരില്‍ പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റില്‍ തടിച്ചുകൂടുമെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധങ്ങള്‍ പറ്റില്ലെന്നും ജന്തര്‍ മന്തര്‍ പ്രകടനങ്ങള്‍ക്കുള്ള സ്ഥലമാണെന്നും അവരെ ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാര്‍ അതവഗണിക്കുകയായിരുന്നു. ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Clean air protest: Delhi Police adds Section 197 of BNS to FIR for raising Maoist slogans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

SCROLL FOR NEXT