ജമീഷ മുബീന്‍ 
India

കോയമ്പത്തൂര്‍ സ്‌ഫോടനം: ജമീഷ എത്തിയത് സ്ഥിരീകരിച്ചു, അന്വേഷണം കേരളത്തിലേക്കും, യുഎപിഎ ചുമത്തി

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന്‍ കേരളത്തില്‍ എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന്‍ കേരളത്തില്‍ എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പൊലീസ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് കോയമ്പത്തൂര്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ, ഐഎസ് കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ ജമീഷ സന്ദര്‍ശിച്ചിരുന്നതായി സൂചനയുണ്ടായിരുന്നു. 

സ്‌ഫോടനത്തില്‍ ഉപയോഗിച്ച കാര്‍ പത്തു തവണ കൈമറിഞ്ഞെത്തിയത് ആണെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്ക് എതിരെ യുഎപിഎ ചുമത്തും. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമയുടെ സ്ഥാപകന്‍ എസ്എ ബാഷയുടെ സഹോദരനുമായ നവാബിന്റെ മകന്‍ മുഹമ്മദ് ധല്‍ഹ, നവാബ് ഇസ്മയില്‍, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

കേസില്‍ അന്വേഷണം വിപുലീകരിക്കുമെന്ന് കോയമ്പത്തൂര്‍ പൊലീസ് വ്യക്തമാക്കി. കേരളം ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

അതേസമയം, സ്‌ഫോടനത്തില്‍ എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ജമീഷ ലക്ഷ്യമിട്ടത് ശ്രീലങ്കയില്‍ 2019ല്‍ നടന്ന ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിന് സമാനമായ ആക്രമണത്തിന് ആണെന്നും സൂചനയുണ്ട്.കോയമ്പത്തൂര്‍ നഗത്തിലെ പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്താനാണ് ജമീഷ പദ്ധതിയിട്ടിരുന്നത് എന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT