പ്രതീകാത്മക ചിത്രം 
India

19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു ; മുഖത്ത് സ്‌പ്രേ ചെയ്ത് മയക്കി ; ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളി

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍ : മധ്യപ്രദേശില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം. 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഭാഗിരാത്പുരയിലാണ്‌സംഭവം. 

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ പെണ്‍കുട്ടി പാറ്റ്‌നിപുരയിലെ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ പ്രധാനപ്രതിയും സുഹൃത്തും പെണ്‍കുട്ടിയുടെ അരികിലെത്തി. 

പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. യുവാക്കള്‍ പെണ്‍കുട്ടിയെയും കൊണ്ട് ഫ്‌ലാറ്റിലെത്തി. ഇവിടെ പ്രതികളുടെ മറ്റു സുഹൃത്തുക്കളുമുണ്ടായിരുന്നു. 

ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും, മുഖത്ത് സ്‌പ്രേ ചെയ്ത് മയക്കിയശേഷം ചാക്കില്‍ കെട്ടി ഭാഗിപുര റെയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു എന്ന് എഎസ്പി ശശികാന്ത് കങ്കാനെ പറഞ്ഞു. 

കഴിഞ്ഞ ദിവസവും മധ്യപ്രദേശില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നിരുന്നു. മോട്ടോര്‍ പമ്പ് ഓഫ് ചെയ്യാന്‍ പോയ 13 കാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി