പ്രതീകാത്മക ചിത്രം 
India

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്

സുരക്ഷാസേനയുടെ ബാരക്കുകള്‍ ലക്ഷ്യമിട്ട് ബോംബെറുണ്ടായതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്


 
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്, ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സുരക്ഷാസേനയുടെ ബാരക്കുകള്‍ ലക്ഷ്യമിട്ട് ബോംബെറുണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അസം റൈഫിള്‍, ബിഎസ്എഫ്, സംസ്ഥാന പോലീസ് കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകള്‍   തിരിച്ചടിച്ചു.  

മ്യാന്‍മര്‍ അതിര്‍ത്തിയായ ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ സംഘത്തെ ലക്ഷ്യമിട്ട് സമാനമായ രീതിയില്‍ വെടിവയ്പ് ഉണ്ടായിരുന്നു.
 
തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി 2 നാണ് വെടിവയ്പ് നടന്നത്.  ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. മോറെയിലെ ആക്രമണത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള വിദേശ കൂലിപ്പടയാളികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT