കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എക്സ്
India

ഝാര്‍ഖണ്ഡില്‍ 21 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മഹാരാഷ്ട്രയില്‍ ആദ്യഘട്ട പട്ടിക ഇന്ന്

81 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ഝാര്‍ഖണ്ഡില്‍ 70 എണ്ണത്തിലും ജെഎംഎമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 21 സ്ഥാനാര്‍ഥികളൊണ് പ്രഖ്യാപിച്ചത്. ഇന്ന് മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.

ഝാര്‍ഖണ്ഡ് ധനമന്ത്രി രാമേശ്വര്‍ ഒറോണ്‍ ലോഹര്‍ദാഗില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജോയ് കുമാര്‍ ജംഷെഡ്പൂര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടും. 81 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള ഝാര്‍ഖണ്ഡില്‍ 70 എണ്ണത്തിലും ജെഎംഎമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കും. എന്നാല്‍ ആര്‍ജെഡി ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നു.

മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കുമെന്നാണ് വിവരം. ഇന്നലെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മഹാരാഷ്ട്രയിലെ 63 സ്ഥാനാര്‍ത്ഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. തര്‍ക്കം തുടരുന്ന 30 സീറ്റുകളില്‍ മഹാ വികാസ് അഘാടിയില്‍ ഇന്ന് ചര്‍ച്ചകള്‍ നടക്കും. ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിമതശല്യം രൂക്ഷമായ ബിജെപിയും പ്രചാരണത്തില്‍ ശക്തമായി മുന്നിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT